വ്യാജ പ്രചരണം വേണ്ട; സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്; ആരോഗ്യ വകുപ്പ്

By Desk Reporter, Malabar News
Covid-Vaccination
Representational Image
Ajwa Travels

തിരുവനന്തപുരം: മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്‌ഥാന ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ പരിപാടിയുടെ ഭാഗമാക്കിയിട്ടില്ല എന്ന രീതിയില്‍ നടക്കുന്ന പ്രചരണം അടിസ്‌ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മുന്നൂറോളം സ്വകാര്യ ആശുപത്രികളില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ വിവരങ്ങള്‍ http://sha.kerala.gov.in/list-of-empanelled-hospitals/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള, മറ്റ് രോഗങ്ങൾ ഉള്ളവർക്കുമാണ്. സമയബന്ധിതമായും സുരക്ഷിതമായും വാക്‌സിനേഷന്‍ പരിപാടി നടത്തുവാന്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്.

സ്വകാര്യ ആശുപത്രികളിലെ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തലത്തില്‍, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ യോഗങ്ങൾ നടത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷനുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങൾ അനുസരിച്ച് വാക്‌സിനേഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്‌തമാക്കി.

Also Read:  ‘ഇന്ത്യയിലെ ജനാധിപത്യം മരിച്ചു’; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE