ബിനീഷിനെതിരെ ഉടന്‍ നടപടിയില്ല; കേരള ക്രിക്കറ്റ് അസോസിയേഷൻ

By Team Member, Malabar News
Malabarnews_bineesh kodiyeri
ബിനീഷ് കോടിയേരി
Ajwa Travels

തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിക്ക് എതിരെ ഉടന്‍ നടപടി എടുക്കില്ലെന്ന് വ്യക്‌തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ). കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറല്‍ ബോഡി അംഗമായ ബിനീഷിനെ തല്‍സ്‌ഥാനത്ത് നിന്നും ഉടന്‍ നീക്കില്ലെന്നും അസോസിയേഷന്‍ വ്യക്‌തമാക്കി.

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ബിനീഷ് കോടിയേരിയെ ഇഡി അറസ്‌റ്റ് ചെയ്‌തത്. കേസ് എടുത്തതിന്റെ പേരില്‍ നടപടി എടുക്കാന്‍ സാധിക്കില്ല എന്നാണ് അസോസിയേഷന്റെ ചട്ടം. സുപ്രീംകോടതി അംഗീകരിച്ച ബൈലോ ആണ് കെസിഎയുടേത്. അതിനാല്‍ തന്നെ ചട്ടം അനുസരിച്ച് ബിനീഷിനെ ഇപ്പോള്‍ കെസിഎയില്‍ നിന്നും പുറത്താക്കാന്‍ സാധിക്കില്ല എന്നും അസോസിയേഷന്‍ സെക്രട്ടറി വ്യക്‌തമാക്കി. കേരള ക്രിക്കറ്റ് അസോസിയേഷനിലെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധിയാണ് ബിനീഷ് കോടിയേരി.

Read also : അനൂപ് ബിനീഷിന്റെ ബിനാമി; എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്റ്ററേറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE