ലോക്ക്ഡൗൺ ഇല്ല; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനും മന്ത്രിസഭാ തീരുമാനം

By Desk Reporter, Malabar News
Kodakara hawala case; The CM said that 20 people have been arrested so far
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടെന്ന നിലപാടിലുറച്ച് മന്ത്രിസഭാ യോഗം. ലോക്ക്ഡൗണ്‍ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം എടുത്തതാണ്. അതില്‍ നിന്ന് നിലവില്‍ മാറി ചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ.

ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം വരുന്നത്.

അതേസമയം, 18 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിനുള്ള വാക്‌സിന്‍ വാങ്ങുന്നത് സംബന്ധിച്ചും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനണ് തീരുമാനം. 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്‌സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. 1300 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്.

Also Read:  സിദ്ദീഖ് കാപ്പൻ കോവിഡ് മുക്‌തനായി; യുപി സർക്കാർ സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE