മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യമില്ല; മന്ത്രി റോഷി അഗസ്‌റ്റിൻ

By Staff Reporter, Malabar News
Black flag protest against Minister Roshi August in Kattappana
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വാട്ടർ റിസോഴ്‌സ് വകുപ്പ് സെക്രട്ടറിയോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

2018ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ജലനിരപ്പ് 139.5 അടിയിൽ കൂടാൻ പാടില്ലെന്ന് പരാമർശമുണ്ട്. ഈ കാര്യങ്ങൾ പരിഗണിക്കണമെന്ന് മുല്ലപ്പെരിയാർ മേൽനോട്ട സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇൻഫ്‌ളോയുടെ അളവിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ഇതിലും കൂടുതൽ ജലം ഒഴുക്കിവിട്ട കാലമായിരുന്നു 2018 എന്നും മന്ത്രി ഓർമിപ്പിച്ചു.

അന്ന് പോലും മുല്ലപ്പെരിയാറിൽ നിന്ന് ഒഴുകി വന്ന വെള്ളം മൂലം ആർക്കും പ്രശ്‌നമുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി കളക്‌ടർമാരും ആർഡിഓയും സ്‌ഥലത്ത് ക്യാംപ് ചെയ്യുകയാണ്. ഡാം തുറക്കേണ്ടി വന്നാൽ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്‌റ്റ് തയ്യാറാക്കിയിട്ടുണ്ട്. വാഹനങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also: പത്തനംതിട്ടയിൽ കനത്ത മഴ; മൂന്നിടത്ത് ഉരുൾപൊട്ടൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE