പുതിയ പ്ളസ്‌ വൺ ബാച്ചുകളില്ല; വിദ്യാർഥികൾ ആശങ്കയിൽ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്​ ഹയർസെക്കണ്ടറികളിൽ ഈ അധ്യയന വർഷം പുതിയ ബാച്ചുകൾ ഉണ്ടാകില്ല. ​ഇക്കാര്യം തീരുമാനിച്ച്​ പൊതുവിദ്യാഭ്യാസ വകു​പ്പ് ഉത്തരവിറക്കി. മലപ്പുറം ഉൾപ്പടെയുള്ള ജില്ലകളിൽ അധിക ബാ​ച്ചുകൾ വേണമെന്ന്​ ചൂണ്ടിക്കാട്ടി ഹയർസെക്കണ്ടറി വിഭാഗം നൽകിയ റിപ്പോർട്​ അവഗണിച്ചാണ് ഉത്തരവ്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ ക്‌ളാസുകളാണ്​ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും പൂ​ർ​ണ തോ​തി​ൽ നേരിട്ട് ക്‌ളാസുകൾ ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത ഉടനെ ഉണ്ടാകില്ലെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സീ​റ്റ്​ കു​റ​വു​ള്ള ജി​ല്ല​ക​ളി​ൽ അ​ധി​ക സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

വി​വി​ധ ജി​ല്ല​ക​ളി​ലെ ഹ​യ​ർസെക്കണ്ടറി മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ക​ത പ​രി​ശോ​ധി​ച്ച്​ റിപ്പോർട് സമർപ്പിക്കാൻ മേഖല ഉപമേധാവി ക​ൺ​വീ​ന​റാ​യ ജി​ല്ലാ​ത​ല ക​മ്മി​റ്റി​യും പൊ​തു​വി​ദ്യാ​ഭ്യാ​സ മേധാവി അധ്യക്ഷനായ സംസ്‌ഥാനത​ല കമ്മിറ്റി​യും രൂ​പീക​രി​ച്ചി​രു​ന്നു. ഈ ക​മ്മി​റ്റി​ക​ൾ സർക്കാറിന് ​റിപ്പോർട് സമർപ്പിക്കുകയും ചെയ്‌തിരുന്നു. മ​ല​പ്പു​റം ജി​ല്ല​യി​ൽ മാ​ത്രം 167 ബാ​ച്ചു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന്​ ഹയർസെക്കണ്ടറി വി​ഭാ​ഗം മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​വും പ്ര​വേ​ശ​ന​വും പ​രി​ശോ​ധി​ച്ചാണ് റിപ്പോർട് നൽകിയത്.

അതേസമയം, മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്‌ളസ്‌​ നേ​ടി​യ കുട്ടികളു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി​യോ​ളം വർധിച്ചതോടെ ഇ​ഷ്​​ട സ്​​കൂ​ളി​നും വി​ഷ​യ കോ​മ്പി​നേ​ഷ​നും വേ​ണ്ടി വി​ദ്യാ​ർ​ഥി​ക​ൾ അലയുകയാണ്. ഇതിനിടെയാണ് ബാ​ച്ചു​ക​ൾ വേ​ണ്ടെ​ന്ന തീരുമാനം.

Also Read: തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ സജീവം; ക്‌ളബ് ഹൗസ് പോലീസ് നിരീക്ഷണത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE