സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണ സംവിധാനം ആലോചനയിലില്ല; കേന്ദ്രസര്‍ക്കാര്‍

By News Desk, Malabar News
Managing personal information is a mystery; Inquiry move against social media
Representational Image
Ajwa Travels

ഡെൽഹി: സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം ഒരു ആലോചന സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ ഐടി, കമ്മ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

മികച്ച സാമൂഹ്യ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ സോഷ്യല്‍ മീഡിയക്ക് സാധിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ അതിനെ നിയന്ത്രിക്കാനുള്ള ഒരു സംവിധാനം ഇപ്പോള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ ഐടി ആക്‌ടില്‍പ്പെടുത്തി മോശമായ ഉള്ളടക്കങ്ങള്‍ ബ്ളോക്ക് ചെയ്യാനും മറ്റും സര്‍ക്കാരിന് കഴിയും.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) മുന്നോട്ടു വെക്കുന്ന അഭിപ്രായ സ്വതന്ത്ര്യം എന്ന മൂല്യത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രധാന്യമാണ് നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും സര്‍ക്കാര്‍ സ്വഗതം ചെയ്യുന്നു.

പക്ഷേ ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന അതിര്‍ വരുമ്പുകളില്‍ നിന്നാകണം. ഇതിനൊപ്പം പ്രധാനം തന്നെയാണ് ഇത്തരം സോഷ്യല്‍ മീഡിയ സ്വതന്ത്ര്യം വ്യക്‌തിഹത്യ, തീവ്രവാദം, സംഘര്‍‍ഷം ഉണ്ടാക്കല്‍, സ്‍ത്രീകള്‍ക്കെതിരായ ആക്രമണം എന്നിവക്കായി ഉപയോഗിക്കുന്നതും – കേന്ദ്രമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ അഖണ്ഡത, പ്രതിരോധം, ആഭ്യന്തര സമാധാനം, മറ്റ് രാജ്യങ്ങളുമായ സൗഹൃദം ഇവയെ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നാല്‍ സര്‍ക്കാര്‍ നടപടി ശക്‌തമായിരിക്കും. 2020ല്‍ സോഷ്യല്‍ മീഡിയകളില്‍ നിന്നും 9849 കണ്ടന്റുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്‌തിട്ടുണ്ട്. ഇതില്‍ യുആര്‍എല്ലുകള്‍, അക്കൗണ്ടുകള്‍, വെബ് പേജുകള്‍ എല്ലാം ഉള്‍പ്പെടുന്നു- മന്ത്രി അറിയിച്ചു.

Kerala News: ‘സുധാകരൻ വേണമെന്ന് നിർബന്ധമില്ല; ധർമ്മടത്തെ സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE