രമേഷ് പിഷാരടി നായകനാകുന്ന ‘നോ വേ ഔട്’; ട്രെയ്‌ലർ പുറത്ത്

By Film Desk, Malabar News
Ajwa Travels

രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിതിൻ ദേവീദാസ് ഒരുക്കുന്ന ‘നോ വേ ഔട്’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. സർവൈവൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ‌ചിത്രത്തിൽ പിഷാരടിയുടെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. മലയാളത്തിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ചലച്ചിത്ര വിഭാഗമാണ് സർവൈവൽ ത്രില്ലറുകൾ.

ഹാസ്യ കഥാപാത്രങ്ങളിലൂടെ കൈയ്യടി നേടിയിട്ടുള്ള രമേഷ് പിഷാരടി സീരിയസ് കഥാപാത്രമായെത്തുന്നു എന്നതും പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് ആകർഷിക്കുന്ന ഘടകമാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് രമേഷ് നായക വേഷത്തിൽ അഭിനയിക്കുന്നത്.

രമേഷ് പിഷാരടിയെ കൂടാതെ രവീണ, ബേസിൽ ജോസഫ്, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ നിധിൻ ഡേവീസ് തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. വർഗീസ് ഡേവിഡ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ കെആർ മിഥുൻ ആണ്. കെആർ രാഹുലാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

Most Read: ധീരജ് വധക്കേസ് പ്രതിയെ പിന്തുണച്ച ഡീന്‍ കുര്യാക്കോസിനെതിരെ എംഎം മണി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE