എക്‌സ്​പ്രസ്, മെയില്‍ ട്രെയിനുകളില്‍ നിന്ന് നോണ്‍ എ സി കോച്ചുകള്‍ ഒഴിവാക്കുന്നു

By Staff Reporter, Malabar News
national image_malabarnews
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: റെയില്‍വേ വിപുലീകരണ നടപടികളുടെ ഭാഗമായി രാജ്യത്ത് മെയില്‍, എക്‌സ്​പ്രസ് ട്രയിനുകളിലും നോണ്‍ എ.സി കോച്ചുകള്‍ ഒഴിവാക്കാന്‍ തീരുമാനം. കൂടുതല്‍ ട്രെയിനുകള്‍ ഹൈസ്‌പീഡ് ട്രെയിനുകളാക്കാനും റെയില്‍വേ തീരുമാനിച്ചതായി എക്കണോമിക് ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.

130-160 വേഗതയില്‍ ഓടുന്ന ഹൈസ്‌പീഡ് ട്രെയിനുകളില്‍ നിന്നാണ് ആദ്യം നോണ്‍ എ.സി കോച്ചുകള്‍ മാറ്റുക. പിന്നീട് ഘട്ടം ഘട്ടമായി മറ്റ് ട്രെയിനുകളില്‍ നിന്നും നോണ്‍ എസി കോച്ചുകള്‍ ഉപേക്ഷിക്കാനാണ് പദ്ധതിയിടുന്നത്. സെമി ഹൈസ്‌പീഡ് ട്രെയനില്‍ നിന്നും നോണ്‍ എ.സി താമസിയാതെ ഇല്ലാതാകും.

അതേസമയം നോണ്‍ എ.സി കോച്ചുകള്‍ ഇല്ലാതാകുന്നതിനനുസരിച്ച് അത്തരം ട്രെയിനുകളില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. രണ്ടോ മൂന്നോ ഇരട്ടിയെങ്കിലും ചാര്‍ജ് ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കൂടാതെ 72 ബെര്‍ത്ത് സ്ളീപ്പര്‍ കോച്ചുകള്‍ക്ക് പകരം 83 ബെര്‍ത്ത് എസി കോച്ചുകള്‍ നല്‍കും. 2023ഓടെ ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ വിഭാഗത്തില്‍ മെയില്‍, എക്‌സ്​പ്രസ് ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായും 2025 ഓടെ 160 കിലോമീറ്ററായും ഉയര്‍ത്താനുള്ള പദ്ധതിക്ക് അനുസൃതമായാണ് നോണ്‍ എസി കോച്ചുകള്‍ ഒഴിവാക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

Read Also: ലിബിയയില്‍ തട്ടിക്കൊണ്ടു പോയ 7 ഇന്ത്യക്കാരെ വിട്ടയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE