വടക്കഞ്ചേരി വാഹനാപകടം; രണ്ടുപേരുടെ നില ഗുരുതരം, മരണം മൂന്നായി

By News Desk, Malabar News
North Kerala road accident; Two were in critical condition and three died
Representational Image
Ajwa Travels

പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്‌റ്റ്‌ ബസ് ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മൂന്ന് കുട്ടികൾ ഉൾപ്പടെ 13 പേർ അപകടനില തരണംചെയ്‌തു. മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. ദമ്പതികളും അർത്തുങ്കൽ സ്വദേശികളുമായ പൈലി, റോസിലി എന്നിവർക്ക് പുറമേ ചികിൽസയിൽ ആയിരുന്ന ജെസി വർഗീസിന്റെ മരണവും രാത്രിയിൽ സ്‌ഥിരീകരിച്ചു.

രാവിലെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്നലെയാണ് കരിപ്പാലിയിൽ വേളാങ്കണ്ണി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആലപ്പുഴ സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലറിൽ പഴനിക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് വന്നിടിച്ച് അപകടമുണ്ടായത്.

Most Read: ശരിക്കും ഒരു കുതിരയെ പോലെ! കാഴ്‌ചക്കാരെ അമ്പരപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE