ശരിക്കും ഒരു കുതിരയെ പോലെ! കാഴ്‌ചക്കാരെ അമ്പരപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ നായ

By News Desk, Malabar News
World's tallest dog confirmed: Meet 'Zeus' the Texas Great Dane

3 അടി ഉയരം, 5.18 ഇഞ്ച്… ലോകത്തിലെ ഏറ്റവും വലിയ നായ എന്ന വിശേഷണം സിയൂസിന് സ്വന്തമാണ്. രണ്ടുവയസുള്ള ടെക്‌സാസിലെ ബെഡ്‌ഫോർഡിൽ നിന്നുള്ള ഗ്രേറ്റ് ഡേൻ ആയ സിയൂസിന്റെ ഉയരം 1.046 മീറ്ററാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവാണ് കക്ഷി. മാർച്ച് 22നാണ് സിയൂസിനെ ഔദ്യോ​ഗികമായി ലോകത്തിലെ ഏറ്റവും വലിയ നായയായി അംഗീകരിച്ചത്.

എട്ടാഴ്‌ച മാത്രം പ്രായമുള്ളപ്പോഴാണ് സിയൂസ് ബ്രിട്ടാനി ഡേവിസിന്റെ കൈകളിലേക്ക് എത്തുന്നത്. സഹോദരൻ സമ്മാനമായി നൽകിയതായിരുന്നു അവനെ. സിയൂസ് എന്ന പേരിൽ ഒരു ഗ്രേറ്റ് ഡേൻ നായയെ വേണമെന്ന് ബ്രിട്ടാനിക്ക് ഏറെ ആഗ്രഹം ഉണ്ടായിരുന്നു. ആദ്യ കാഴ്‌ചയിൽ തന്നെ തന്റെ വലിപ്പം കൊണ്ട് സിയൂസ് അവളെ അമ്പരപ്പിച്ചിരുന്നു. എട്ടാഴ്‌ച മാത്രം പ്രായമുള്ളപ്പോൾ തന്നെ അസാധാരണമായ ഉയരമായിരുന്നു സിയൂസിനെന്ന് ബ്രിട്ടാനി പറയുന്നു.

12 കപ്പ് ഡോഗ് ഫുഡ്, ഇടക്ക് പുഴുങ്ങിയ മുട്ട എന്നിവയാണ് സിയൂസിന്റെ ആഹാരം. തവിട്ടും ചാരനിറവും ചേർന്ന കളർ സിയൂസിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. പുറത്തിറങ്ങിയാൽ തന്നെ അവന് ചുറ്റും ആളുകൾ കൂടും. ആളൊരു കൊച്ച് സെലിബ്രിറ്റി കൂടിയാണ്. ‘ശരിക്കും ഒരു കുതിരയെ പോലെ തന്നെ’; കാണുന്നവരെല്ലാം കൂടുതൽ പറഞ്ഞിട്ടുള്ള കമന്റ് ഇതാണെന്ന് ബ്രിട്ടാനി പറയുന്നു.

ഗ്രേറ്റ് ഡേനുകൾ മധ്യകാലഘട്ടത്തിലെ വേട്ടക്കാരായ നായകളുടെ ഇനത്തിൽ പെട്ടവയാണെന്ന് അമേരിക്കൻ കെന്നൽ ക്‌ളബ് വ്യക്‌തമാക്കി. മറ്റ് ഇനങ്ങളെക്കാൾ ഉയരമുള്ളവയാണ് എങ്കിലും മറ്റുള്ള നായകളേക്കാൾ ഇവയ്‌ക്ക് ആയുസ് കുറവായിരിക്കും. കഴിഞ്ഞ വർഷം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായയായി ഗിന്നസ് വേൾഡ് റെക്കോർഡ് ഒരിക്കൽ ആഘോഷിച്ചിരുന്ന ഗ്രേറ്റ് ഡേൻ ഫ്രെഡി എട്ട് വയസുള്ളപ്പോൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിയൂസ് ആ സ്‌ഥാനത്തേക്ക് കടന്നുവന്നത്.

Most Read: കുതിര സവാരിയിൽ ഞെട്ടിച്ച് നാല് വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE