മതിയായ സുരക്ഷയില്ല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ആര്‍ജെഡി

By Syndicated , Malabar News
Thejaswi yadav_Bihar election_Malabar news
Ajwa Travels

പാറ്റ്ന: ബിഹാറിലെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി തേജസ്വി യാദവിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന് രാഷ്‌ട്രീയ ജനതാ ദള്‍ (ആര്‍ജെഡി). ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തേജസ്വി യാദവിന്റെ റാലികളില്‍ സുരക്ഷ കുറവായതിനാല്‍  അതിക്രമിച്ച് കയറുന്ന ‘സാമൂഹിക വിരുദ്ധര്‍’ യോഗങ്ങളില്‍ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്ന് ആര്‍ജെഡി വക്‌താവ് മനോജ് കുമാര്‍ ത്ധാ ആരോപിച്ചു.

ഞായറാഴ്‌ച ലഖിസാരായിയില്‍ നടന്ന റാലിയില്‍ കാണികളില്‍ നിന്ന് തേജസ്വി യാദവിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് സുരക്ഷ ശക്‌തമാക്കാന്‍ ആര്‍ജെഡി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. തേജസ്വി യാദവിന്റെ റാലി പൂര്‍ത്തിയായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തി ചാര്‍ജ് നടത്തേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടി മഹാരാഷ്‍ട്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE