കോവിഡിൽ നിന്ന് എല്ലാവരും സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ല; ലോകാരോഗ്യ സംഘടന

By Trainee Reporter, Malabar News
WHO_Malabar news
ഫോട്ടോ കടപ്പാട് അല്‍ ജസീറ
Ajwa Travels

ജനീവ: കോവിഡ് 19ൽ നിന്ന് എല്ലാവരും സുരക്ഷിതരാകുന്നത് വരെ ആരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം ഗെബ്രിയോസസ്. ദരിദ്ര രാജ്യങ്ങൾക്ക് ഉൾപ്പടെ കോവിഡ് വാക്‌സിൻ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. സെപ്റ്റംബറിന് ശേഷം രാജ്യാന്തരതലത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ വ്യാഴാഴ്‌ച ആദ്യമായി ഇടിവ് രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

യുറോപ്പിൽ സമീപകാലത്ത് നടപ്പിലാക്കിയ കർശന നിയന്ത്രണങ്ങളുടെ ഫലമായി കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. സന്തോഷിക്കാനുള്ള സമയം ഇനിയും ആയിട്ടില്ല. കാരണം ചില രാജ്യങ്ങളിൽ അവധിക്കാലമാണ് വരുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഇഷ്‌ടപ്പെടുന്ന ആളുകളുമായി ഒരുമിച്ച് ജീവിക്കാൻ എല്ലാവരും ആഗ്രഹിക്കും. എന്നാൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം നിൽക്കുമ്പോൾ അവരെയും നിങ്ങളെയും അപകടത്തിലാക്കാൻ പാടില്ല, അദ്ദേഹം പറഞ്ഞു.

നമ്മളെടുക്കുന്ന തീരുമാനങ്ങളിൽ ആരുടെ ജീവനാണ് ചൂതാട്ടത്തിൽ ആകുന്നതെന്ന് നമ്മൾ അറിയണം . ലോകാരോഗ്യ സംഘടനയുടെ നിലപാട് വ്യക്‌തമാണ്. ഈ വൈറസിന്റെ ഉൽഭവം കണ്ടുപിടിക്കണം. കാരണം ഭാവിയിൽ ഇനിയും വൈറസ്‌ പൊട്ടിപുറപ്പെടുന്നത് തടയാൻ ഇത് സാധിക്കും അദ്ദേഹം വ്യക്‌തമാക്കി.

ഉറവിടം അറിയാൻ ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ചിലതുണ്ട്. ചിലർ ഇതിനെ രാഷ്‌ട്രീയവൽക്കരിക്കുന്നു. ഞങ്ങളുടെ സ്‌ഥാനം വളരെ വ്യക്‌തമാണ്‌. ചൈനയിലെ വുഹാനിൽ നിന്ന് പഠനം ആരംഭിക്കും. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയുകയും കണ്ടെത്തലുകളെ അടിസ്‌ഥാനമാക്കി മറ്റു വഴികൾ തേടുകയും ചെയ്യുമെന്നും ലോകാരോഗ്യ സംഘടന തലവൻ അറിയിച്ചു.

Read also: വായുമലിനീകരണം; ആരോഗ്യ സന്ദേശ പ്രചാരണവുമായി സൈക്കിൾ യാത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE