സൗദി; കോവിഡ് ചികിൽസയിൽ ഉള്ളവരുടെ എണ്ണം 6000 കടന്നു

By Team Member, Malabar News
saudi covid
Ajwa Travels

റിയാദ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്ന് സൗദി. ഇവരിൽ തന്നെ 761 ആളുകളുടെ സ്‌ഥിതി ഗുരുതരമായി തുടരുകയാണ്. മറ്റുള്ള ആളുകളുടെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 684 ആളുകൾക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,92,009 ആയി ഉയർന്നു.

അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 6,690 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് നിലവിൽ പ്രതിദിനം കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണം കോവിഡ് ബാധിതരേക്കാൾ കുറവാണ്. 439 പേർ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 3,79,312 ആളുകളും ഇതുവരെ കോവിഡ് മുക്‌തരായി.

രാജ്യത്തെ നിലവിലത്തെ കോവിഡ് മുക്‌തിനിരക്ക് 96.8 ശതമാനം ആണ്. കൂടാതെ 1.7 ശതമാനം ആണ് നിലവിലത്തെ കോവിഡ് മരണനിരക്ക്. റിയാദിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ പ്രതിദിനം റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം റിയാദിൽ 320 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌.

Read also : സൗദിയിൽ വാഹനാപകടം; മൂന്ന് കാറുകൾ കൂട്ടിയിടിച്ച് ഏഴ് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE