രാജ്യത്ത് കോവിഡ് ബാധിതര്‍ 95 ലക്ഷം കടന്നു; പ്രതിദിന രോഗബാധയില്‍ കുറവ്

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം നാല്‍പ്പത്തിനായിരത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 35,551 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 95.34 ലക്ഷം കടന്നു. കൂടാതെ കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 526 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,38,684 ആണ്.

കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ കൂടിയായപ്പോള്‍ രാജ്യത്തിതുവരെ രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 89,73,373 ആയി ഉയര്‍ന്നു. ഇതോടെ രാജ്യത്തെ രോഗമുക്‌തരുടെ എണ്ണം 90 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കൂടാതെ രോഗവ്യാപനം ഉയർന്നു നിന്നിരുന്ന ഡെല്‍ഹിയില്‍ ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ താരതമ്യേന കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ ഉയരുകയാണ്.

രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളം, ഡെല്‍ഹി, മഹാരാഷ്‌ട്ര, ബംഗാള്‍, രാജസ്‌ഥാന്‍ എന്നിവിടങ്ങളിലാണ്. കൂടാതെ 2021 ജനുവരി ആദ്യമോ, ഫെബ്രുവരി ആദ്യമോ കര്‍ണാടകയില്‍ കോവിഡിന്റെ രണ്ടാം വ്യാപനം ഉണ്ടാകാനുള്ള സാധ്യത അധികൃതര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

Read also : ശശികല ഉടന്‍ ജയില്‍മോചിത ആയേക്കും; അന്തിമ തീരുമാനം ഒരാഴ്‌ചക്കുള്ളില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE