തിരുവനന്തപുരം: വനം മന്ത്രിയുടെ ഓഫിസ് സ്‌റ്റാഫ് അംഗങ്ങൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഓഫിസ് അടച്ചു. മൂന്ന് ദിവസത്തേക്കാണ് ഓഫിസ് അടച്ചത്.
ജനുവരി 15, 16, 17 തീയതികളിൽ ഓഫിസ് പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം സംസ്‌ഥാനത്ത് കോവിഡ് രോഗവ്യാപനം വീണ്ടും രൂക്ഷമാവുകയാണ്. ഇന്ന് 16,338 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. 23.68 ശതമാനമാണ് ടിപിആർ. 3848 പേർ രോഗമുക്‌തി നേടി.
സംസ്‌ഥാനത്തെ രണ്ട് ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് വൈറസ് വ്യാപനം ഏറ്റവും അധികമുള്ളത്. ഈ രണ്ട് ജില്ലകളിലും ഇന്ന് മൂവായിരത്തിന് മുകളിലാണ് കോവിഡ് കേസുകൾ.
തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂർ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂർ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസർഗോഡ് 371, വയനാട് 240 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ റിപ്പോർട് ചെയ്‌തത്.
Most Read: കോവിഡ്, ഒമൈക്രോൺ ഭീഷണി; ടൊവിനോ ചിത്രം ‘നാരദന്‍’ റിലീസ് മാറ്റി