കടൽ വെള്ളരിയുടെ വിൽപനക്ക് 3 വർഷം വിലക്കേർപ്പെടുത്തി ഒമാൻ

By Team Member, Malabar News
Oman Bans The Sale Of Sea Cucumber For Three Years
Ajwa Travels

മസ്‌ക്കറ്റ്: കടൽ വെള്ളരിയെ പിടിക്കുന്നതിനും, കൈവശം വെക്കുന്നതിനും, വ്യാപാരം നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി ഒമാൻ. മൂന്ന് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സിയാണ് ഇക്കാര്യം വ്യക്‌തമാക്കി ഉത്തരവ് പുറത്തിറക്കിയത്.

ഉത്തരവ് പ്രകാരം കടൽ വെള്ളരിയുടെ വിൽപന, വാങ്ങൽ, സംഭരിക്കൽ, കയറ്റുമതി എന്നിവയും നിരോധനത്തിൽ ഉൾപ്പെടുന്നുണ്ട്. കോടികൾ വിലമതിക്കുന്ന കടൽ വെള്ളരി വംശനാശ ഭീഷണി നേരിടുന്ന അമൂല്യ സമുദ്രവിഭവമാണ്. കടലിന്റെ ആവാസവ്യവസ്‌ഥയെ തകരാതെ സൂക്ഷിക്കുന്നതിൽ കടൽ വെളളരി വലിയ പങ്ക് വഹിക്കുന്നുണ്ട്. കടലിലെ മാലിന്യങ്ങള്‍ ഭക്ഷണമായി സ്വീകരിച്ച് ചുറ്റുപാടിനെ ശുദ്ധീകരിക്കുന്നതാണ് ഇതിന്റെ പ്രധാന ധര്‍മ്മം. കൂടാതെ വളരെയധികം ഔഷധഗുണങ്ങളുള്ള വിഭവം കൂടിയാണ് കടല്‍വെള്ളരി. 

Read also: ബന്ധുക്കൾ പൂട്ടിയിട്ട മധ്യവയസ്‌കനെ അവശനിലയിൽ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE