അനിശ്‌ചിത കാലത്തേക്ക് കര അതിർത്തികൾ അടച്ചിടും; ഒമാൻ

By Team Member, Malabar News
oman
Representational image
Ajwa Travels

മസ്‌ക്കറ്റ് : ഒമാന്റെ കര അതിർത്തികൾ അടച്ചിടാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനം വീണ്ടും നീട്ടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാന്റെ കര അതിർത്തികൾ അടച്ചിടാനാണ് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്. സുപ്രീം കമ്മിറ്റി നേരത്തെ എടുത്ത തീരുമാനപ്രകാരം ഫെബ്രുവരി 8ആം തീയതി തിങ്കളാഴ്‌ച വൈകുന്നേരം 6 മണി വരെ രാജ്യത്തിന്റെ കര അതിർത്തികൾ അടച്ചിടാനാണ് നിർദേശം നൽകിയത്.

രാജ്യത്തെ കര അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചതിനൊപ്പം തന്നെ റോഡ് മാർഗം രാജ്യത്തിന് പുറത്തുള്ള സ്വദേശികൾ ഒമാനിലേക്കെത്തുമ്പോൾ 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ പാലിക്കണമെന്നും സുപ്രീം കമ്മിറ്റിയുടെ നിർദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. രാജ്യത്തും, രാജ്യത്തിന് പുറത്തും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കര അതിർത്തികൾ അടച്ചിടാനുള്ള തീരുമാനത്തിൽ ഒമാൻ എത്തിയത്.

Read also : ഒമാൻ; 633 പുതിയ കോവിഡ് കേസുകൾ, 432 രോഗമുക്‌തർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE