ഒമാൻ; 633 പുതിയ കോവിഡ് കേസുകൾ, 432 രോഗമുക്‌തർ

By Team Member, Malabar News
oman
Representational image
Ajwa Travels

ഒമാൻ : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 633 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,35,674 ആയി ഉയർന്നു. അതേസമയം തന്നെ 432 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തരായത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 1,27,698 ആളുകളും ഇതോടെ രോഗമുക്‌തരായിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 2 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,534 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്തെ നിലവിലെ കോവിഡ് മരണനിരക്ക് 1.13 ശതമാനം ആണ്. കൂടാതെ കോവിഡ് മുക്‌തിനിരക്ക് 94.1 ശതമാനവും. കോവിഡ് മുക്‌തിനിരക്കിൽ ഉണ്ടാകുന്ന ഉയർച്ച മൂലം രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 6,442 ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയിൽ കഴിയുന്നത്.

Read also : 3.7 ലക്ഷം പിന്നിട്ട് സൗദിയിലെ കോവിഡ് കേസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE