ഗർഭിണിയായ മുള്ളൻപന്നിയെ വേട്ടയാടിയ ഒരാൾ പിടിയിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

തിരുവമ്പാടി: ജീരകപ്പാറ വനത്തിൽ മുള്ളൻപന്നിയെ വേട്ടയാടിയ ഒരാളെ വനപാലകർ അറസ്‌റ്റ് ചെയ്‌തു. ജീരകപ്പാറ പെരുമ്പള്ളി ഷാജിയെയാണ് (47) നാടൻതോക്കും തിരകളുമായി പിടികൂടിയത്. പ്രദേശത്ത് നിന്നും ഗർഭിണിയായിരുന്ന മുള്ളൻപന്നിയുടെ ജഡവും കണ്ടെത്തി.

ആനക്കാംപൊയിൽ എടത്തറ സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർ എ പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ വനത്തിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇയാൾ പിടിയിലായത്. വനത്തിൽ നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇയാളെ പിടികൂടിയത്.

താമരശ്ശേരി റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്‌ച രാത്രി ജീരകപ്പാറ, വട്ടച്ചിറ, കൂരോട്ടുപാറ തുടങ്ങിയ മേഖലകളിൽ വനപാലകർ തിരച്ചിൽ നടത്തിയിരുന്നു. ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ സി ആനന്ദ രാജ്, ഫോറസ്‌റ്റ് വാച്ചർമാരായ ഉണ്ണികൃഷ്‌ണൻ, ബിനീഷ്, ഷബീർ, അബ്‌ദുന്നാസർ, ലൂയിസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ കോടതി റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസം കൂടരഞ്ഞി പൂവാറംതോടിൽ നിന്ന് 49 കിലോ കാട്ടുപോത്തിറച്ചിയും രണ്ടു നാടൻതോക്കും വനപാലകർ പിടികൂടിയിരുന്നു. ഈ കേസിൽ കുറ്റവാളികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Read also: കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങി മരിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE