മുഖ്യമന്ത്രിയായി മമ്മൂട്ടി; ‘വൺ’ മാർച്ച് 26 മുതൽ പ്രേക്ഷകർക്ക് മുന്നിൽ

By Team Member, Malabar News
one movie
Representational image
Ajwa Travels

കേരളത്തിന്റെ മുഖ്യമന്ത്രിയായി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വൺ’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 26ആം തീയതി മുതൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. കടക്കൽ ചന്ദ്രൻ എന്ന പേരിലാണ് മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി ചിത്രത്തിൽ വേഷമിടുന്നത്. ഇതിന് മുൻപ് തന്നെ നിരവധി ചിത്രങ്ങളിൽ രാഷ്‌ട്രീയ നേതാവായി വേഷമിട്ടിട്ടുണ്ടെങ്കിലും കേരള മുഖ്യമന്ത്രിയായി താരം വേഷമിടുന്ന ആദ്യ ചിത്രമാണ് വൺ.

സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വാനാഥന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് വണ്‍. കോവിഡ് വ്യാപനത്തെ തുടർന്ന് ഏകദേശം ഒരു വർഷത്തോളമായി ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. ബോബി-സജ്‌ഞയ് കൂട്ടുകെട്ടിന്റെ തിരക്കഥയിലാണ് വൺ ഒരുങ്ങുന്നത്. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്‌മി ആർ നിർമിക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ ദിവസങ്ങൾക്ക് മുൻപ് തന്നെ പൂർത്തിയായിരുന്നു.

മമ്മൂട്ടിക്കൊപ്പം മുരളി ഗോപി, ജോജു ജോര്‍ജ്, ജഗദീഷ്, സംവിധായകന്‍ രജ്‌ഞിത്, സലീം കുമാര്‍, നിമിഷ സജയന്‍, സുരേഷ് കൃഷ്‌ണ, മാത്യു തോമസ്, അലന്‍സിയര്‍, സുധീര്‍ കരമന, രശ്‌മി ബോബന്‍, അര്‍ച്ചന മനോജ്, ഗായത്രി അരുൺ തുടങ്ങിയ കഥാപാത്രങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വൈദി സോമസുന്ദരം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ നൗഷാദ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

Read also : ‘അജഗജാന്തരം’; മെയ് 28ന് അങ്കം തുടങ്ങുമെന്ന് ആന്റണി വർഗീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE