കാറിൽ സ്‌ഫോടക വസ്‌തുക്കൾ കടത്തിയ സംഭവം; ഒരാൾ കൂടി പിടിയിൽ

By Team Member, Malabar News
palakkad arrest
Representational image
Ajwa Travels

പാലക്കാട് : കാറിൽ സ്‌ഫോടക വസ്‌തുക്കൾ കടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കല്ലേക്കാട് മണികുട്ടിക്കളം സ്വദേശി എസ് ശരവണൻ(31) ആണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സംഭവത്തിൽ പാലക്കാട് കേരളശേരി പൊറ്റക്കാട്ടുപറമ്പ് സ്വദേശി ഷേക് ഇമാമുദീനെ(37) കൊഴിഞ്ഞാമ്പാറ പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ശരവണനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

തമിഴ്‌നാട്ടിൽ നിന്നുമാണ് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കേരളത്തിലേക്ക് കടത്തി കൊണ്ടുവന്നത്. സംഭവത്തിൽ ഷേക് ഇമാമുദീനെ പോലീസ് ചോദ്യം ചെയ്‌തപ്പോഴാണ് കാർ കൈമാറാനായി മറ്റൊരാൾ എത്തുമെന്ന വിവരം പോലീസിന് കൈമാറിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശരവണനെ പോലീസ് കണ്ടെത്തിയത്.

അറസ്‌റ്റ് ചെയ്‌ത ഇരു പ്രതികളെയും പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കൂടാതെ സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം കണ്ടെത്താൻ കൊഴിഞ്ഞാമ്പാറ പോലീസ് തമിഴ്‌നാട് തിരുപ്പൂരിൽ അന്വേഷണം ആരംഭിച്ചതായി സിഎ പി അജിത് കുമാർ പറഞ്ഞു.

Read also : ആത്‌മീയ നേതാവ് ദലൈലാമ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE