ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

18,000 പേജുകളിൽ എട്ടു വാല്യങ്ങളായി തയ്യാറാക്കിയ റിപ്പോർട്ടിൽ ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

By Trainee Reporter, Malabar News
union cabinet
Ajwa Travels

ന്യൂഡെൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

കഴിഞ്ഞ മാർച്ചിലാണ് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് സമിതി പഠന റിപ്പോർട് സമർപ്പിച്ചത്. 18,000 പേജുകളിൽ എട്ടു വാല്യങ്ങളായി തയ്യാറാക്കിയ റിപ്പോർട്ടിൽ ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഒന്നിച്ച് തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽ സാമ്പത്തിക ലാഭത്തെ കുറിച്ച് 15ആം ധനകാര്യ ചെയർപേഴ്‌സൺ എൻകെ സിംഗിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ അവലോകനവും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നത് ചിലവ് വലിയ രീതിയിൽ കുറയ്‌ക്കാൻ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. പലപ്പോഴായി തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഓരോ ഘട്ടത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് വികസന, ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തിയ ശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാണ് നിർദ്ദേശം. 2029 മുതൽ ഒറ്റത്തിരഞ്ഞെടുപ്പ് നടത്തണമെന്ന് റിപ്പോർട്ടിൽ എവിടെയും പറഞ്ഞിട്ടില്ല, എന്നാൽ, അങ്ങനെ നടക്കുകയാണെങ്കിൽ 2026ൽ അധികാരത്തിലെത്തുന്ന കേരള സർക്കാരിന്റെ കാലാവധി മൂന്നുവർഷമായി ചുരുങ്ങും.

ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കുസഭ വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സർക്കാർ പുറത്താകുകയോ ചെയ്‌താൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനാണ് ശുപാർശ. എന്നാൽ, തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെയാകും കാലാവധി. ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താൻ സംസ്‌ഥാനങ്ങളുടെ അനുമതി വേണ്ടെന്ന് വ്യക്‌തമാക്കി ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികൾ സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്‌തംബറിൽ ആണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ച് പഠിക്കാൻ രാംനാഥ്‌ കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിക്കുന്നത്. മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര അമിത് ഷാ, മുൻ കശ്‌മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, 15ആം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്‌ജയ്‌ കോത്താരി എന്നിവരാണ് അംഗങ്ങൾ.

Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE