പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ജില്ലയിൽ പ്രതി അറസ്‌റ്റിൽ

By Team Member, Malabar News
Kozhikode News
Ajwa Travels

കോഴിക്കോട് : ജില്ലയിലെ പാതിരിപ്പറ്റയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്ത് മാർത്താണ്ഡം സ്വദേശി രതീഷ്(22) ആണ് അറസ്‌റ്റിലായത്‌. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ തിരുനെൽവേലി തൂത്തുക്കുടി ചെട്ടിവിളയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

കഴിഞ്ഞ നവംബർ മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

ജില്ലാ പോലീസ് മേധാവി ഡോക്‌ടർ ശ്രീനിവാസിന്റെ നിർദ്ദേശ പ്രകാരമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. ഇൻസ്‌പെക്‌ടർ കെ രാജീവ്കുമാർ, എസ്ഐ ആർസി ബിജു, എഎസ്ഐമാരായ പി മനോജ്, കെവി അഷറഫ്, സിപിഒമാരായ  രജീഷ്, രജനി, സിപിഒ റിയാസ് എന്നിവരുൾപ്പെട്ട സംഘമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Read also : കോവിഡ് നിയന്ത്രണങ്ങൾ; പ്രതിഷേധങ്ങൾക്കിടെ ഇന്ന് മന്ത്രിസഭാ യോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE