‘തുടങ്ങിവെച്ചത് ഹമാസ്, ഗാസ ആക്രമണം ആവശ്യമുള്ള കാലത്തോളം തുടരും’; നെതന്യാഹു

By News Desk, Malabar News
MalabarNews_benjamin-netanyahu

ജറുസലേം: റോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസ് ആണെന്ന് കുറ്റപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയ്‌ക്ക് മേലുള്ള നടപടി ആവശ്യമുള്ള കാലത്തോളം തുടരുമെന്നും അതേസമയം മനുഷ്യര്‍ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഈ ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കേണ്ടത് ഞങ്ങളല്ല, ഞങ്ങളെ ആക്രമിക്കുന്നവരാണ്, ഞങ്ങൾ ഗാസ ഓപ്പറേഷന്‍ തുടരും. അത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ആവശ്യമുള്ളിടത്തോളം തുടരും. ഹമാസ് സാധാരണക്കാരുടെ പിന്നില്‍ ഒളിച്ച് ആ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. എന്നല്‍ ഞങ്ങള്‍ സാധാരണക്കാരുടെ ജീവനെടുക്കാതിരിക്കാനാണ് പരമാവധി ശ്രമിക്കുന്നത്. തീവ്രവാദികളെ നേരിട്ട് ആക്രമിക്കുകയാണ് ചെയ്യുന്നത്’- നെതന്യാഹു അവകാശപ്പെട്ടു.

തുടർച്ചയായ ഏഴാം ദിവസവും ഗാസയ്‌ക്ക് മേൽ ബോംബുവർഷം തുടരുകയാണ്​ ഇസ്രയേൽ. 41 കുട്ടികളും 22 സ്‍ത്രീകളും ഉള്‍പ്പെടെ 150 പേരാണ്​ ഗാസയിൽ മാത്രം ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നിരവധി താമസ സ്‌ഥലങ്ങള്‍ തകർന്നു. ഹമാസുമായി ചർച്ചകൾക്കൊടുവിൽ ഈജിപ്​ത്​ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറും ഇസ്രയേൽ തള്ളി.

National News: സ്‌പുട്‌നിക് വാക്‌സിന്റെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE