തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സമ്പൂര്‍ണ പദ്ധതി രേഖ (ഡിപിആർ) സര്‍ക്കാര്‍ പുറത്തുവിട്ടത് പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടിസിനെ തുടർന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
പാരിസ്‌ഥിതിക, സാമൂഹിക പഠനങ്ങൾ നടത്താതെ തയാറാക്കിയ ഡിപിആർ തട്ടിക്കൂട്ട് രേഖയാണ്. ജപ്പാനിൽ നിന്നു വായ്‌പ വാങ്ങാനായി കെട്ടിച്ചമച്ച രേഖയാണിത്. പ്രതിരോധ രഹസ്യമെന്നു പറഞ്ഞ് ഡിപിആർ ഇത്രയും നാൾ മറച്ചുവച്ചതിൽ ദുരൂഹതയുണ്ട്. പദ്ധതിയെക്കുറിച്ച് സർക്കാർ ഇതുവരെ പ്രചരിപ്പിച്ചതെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുമെന്നും അദ്ദേഹം പറഞ്ഞു.
Read also: സിൽവർ ലൈൻ ഡിപിആർ; അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത്