‘ഓതിരം കടകം’ വരുന്നു; ‘പറവ’യ്‌ക്ക് ശേഷം സൗബിൻ- ദുൽഖർ കൂട്ടുകെട്ട് വീണ്ടും

By Film Desk, Malabar News
‘Othiram Kadakam movie
Ajwa Travels

വിജയചിത്രമായ ‘പറവ‘ക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഓതിരം കടകം‘ എന്ന ചിത്രത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക നായകനായി എത്തുന്നത്.

ദുൽഖർ സൽമാന്റെ ഉടമസ്‌ഥതയിലുള്ള വേഫെറർ ഫിലിംസ് തന്നെയാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രം ഉടനെ തുടങ്ങുമെന്ന് സൗബിൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

‘ഓതിര കടകം എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും തന്റെ മച്ചാന്‍ സൗബിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിതെന്നുമാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് നേരത്തെ ദുല്‍ഖര്‍ കുറിച്ചത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

സഹസംവിധായകനായി തുടങ്ങി സഹനടനായി വളർന്ന് സ്വാഭാവിക അഭിനയം കൊണ്ട് നായക നിരയിലേക്കുയർന്ന് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയയാളാണ് സൗബിൻ ഷാഹിര്‍. ‘പറവ’യിലൂടെ തന്റെ സംവിധാനമികവിനും അദ്ദേഹം കൈയ്യടി നേടി.

അതേസമയം മമ്മൂട്ടി നായകനായി എത്തിയ ‘ഭീഷ്‌മ പർവ്വം’ ആയിരുന്നു സൗബിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അമൽ നീരദ് സംവിധാനം ചെയ്‌ത ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ബൃന്ദ മാസ്‌റ്റർ സംവിധാനം ചെയ്‌ത ‘ഹേയ് സിനാമിക’ എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.

Most Read: ജഡേജ തിളങ്ങി; ശ്രീലങ്കക്കെതിരെ ഇന്ത്യയ്‌ക്ക് ഇന്നിങ്‌സ് ജയം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE