ന്യൂഡെല്‍ഹി: ജനങ്ങൾക്ക് അനുയോജ്യമല്ലാത്ത രീതിയിലുള്ള നിയമ വ്യവസ്‌ഥയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. കൊളോണിയല്‍ രീതിയാണ് നാം പിന്തുടരുന്നതെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
അന്തരിച്ച ജസ്‍റ്റിസ് എംഎം ശാന്തനഗൗഡറിന് ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ കര്‍ണാടക സ്‌റ്റേറ്റ് ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് ചീഫ് ജസ്‍റ്റിസിന്റെ പരാമർശം.
”നമ്മുടെ നിയമ വ്യവസ്‌ഥ കൊളോണിയല്‍ ആണ്, ഇന്ത്യന്‍ ജനതക്ക് അനുയോജ്യമല്ല. നീതി നിര്‍വഹണ വ്യവസ്‌ഥയുടെ ഇന്ത്യന്‍വല്‍ക്കരണമാണ് ഈ കാലഘട്ടത്തിൽ നമുക്കാവശ്യം”- അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലുള്ള ആളുകള്‍ക്ക് ഇംഗ്ളീഷിലുള്ള നടപടിക്രമങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നില്ല. ഒടുവില്‍ അവര്‍ക്ക് ഒരുപാട് പണം ചിലവഴിക്കേണ്ടി വരുന്നുവെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
കോടതികള്‍ വ്യവഹാര സൗഹൃദവും സുതാര്യവും ഉത്തരവാദിത്വ ബോധമുള്ളതും ആയിരിക്കണം. ഇവിടങ്ങളിൽ നിന്ന് സാധാരണക്കാരന് ആശ്വാസം ലഭിക്കണമെന്നും എൻവി രമണ കൂട്ടിച്ചേർത്തു.
Read also: 20 കോടിയുടെ നികുതി വെട്ടിപ്പ്; സോനു സൂദിനെതിരെ ആദായനികുതി വകുപ്പ്