രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത്‌ 1.8 കോടി ഡോസ് കോവിഡ് വാക്‌സിൻ

By Trainee Reporter, Malabar News
covishield vaccine
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌ത കോവിഡ് വാക്‌സിൻ ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യാഴാഴ്‌ച മാത്രം 14 ലക്ഷം ഡോസ് വാക്‌സിൻ നൽകിയതായും മന്ത്രാലയം വ്യക്‌തമാക്കി.

68,53,083 ആരോഗ്യപ്രവർത്തകർക്കും 60,90,931 കോവിഡ് മുൻനിര പ്രതിരോധ പ്രവർത്തകർക്കും ഗുരുതര രോഗങ്ങളുള്ള 45 വയസിന് മുകളിൽ പ്രായമുള്ള 16,16,920 പേർക്കും കോവിഡ് ആദ്യ ഡോസ് വാക്‌സിൻ നൽകി. 31,41,371 ആരോഗ്യപ്രവർത്തകർക്കും 60,90,931 മുൻനിര പ്രവർത്തകർക്കും രണ്ടാം ഡോസ് വാക്‌സിനും നൽകിയതായും മന്ത്രാലയം അറിയിച്ചു.

അതേസമയം, മഹാരാഷ്‌ട്ര, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഡെൽഹി എന്നിവിടങ്ങളിൽ കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിൽ 84.4 ശതമാനവും ഈ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ്. നിലവിൽ രാജ്യത്ത് 1.76 ലക്ഷം പേരാണ് കോവിഡ് ചികിൽസയിൽ കഴിയുന്നത്.

Read also: വിലക്കയറ്റത്തിന് എതിരെ ശബ്‍ദം ഉയർത്തൂ; കോൺഗ്രസിന്റെ ഹാഷ്‌ടാഗ് കാമ്പെയ്‌ൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE