ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി അസദുദ്ദീന്‍ ഉവൈസി.
ഏപ്രിൽ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടി തമിഴ്‌നാട്ടിലെ 234 സീറ്റുകളിൽ മൂന്നെണ്ണത്തിൽ മൽസരിക്കും; വാനിയാമ്പാടി, കൃഷ്‌ണഗിരി, ശങ്കരപുരം എന്നീ മണ്ഡലങ്ങളിൽ ആണ് മൽസരിക്കുക.
ഇതില്‍ വാനിയാമ്പാടി ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് എന്ന് നേതാക്കള്‍ പ്രതികരിച്ചു. തമിഴ്‌നാട്ടിലും ബംഗാളിലും ‘പട്ടം’ ആയിരിക്കും പാര്‍ട്ടി സ്‌ഥാനാർഥികളുടെ ചിഹ്‌നം.
നേരത്തെ ഡിഎംകെ സഖ്യത്തില്‍ ചേരാന്‍ ഉവൈസിയുടെ പാര്‍ട്ടി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗും (ഐയുഎംഎല്‍) മനിതനേയ മക്കള്‍ കച്ചിയും (എംഎംകെ) എതിര്‍ക്കുകയായിരുന്നു.
Also Read: ‘ഇന്ത്യക്ക് മോദിയുടെ പേര് നൽകുന്ന കാലം വിദൂരമല്ല’; മമത ബാനർജി