പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു

By Desk Reporter, Malabar News
P Jayarajan has been appointed as the Vice Chairman of the Khadi Board
Ajwa Travels

തിരുവനന്തപുരം: കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി സിപിഎം നേതാവ് പി ജയരാജന്‍ ചുമതലയേറ്റു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ജയരാജന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഡിസംബര്‍ ഒന്നിന് വ്യവസായമന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ബോര്‍ഡിന്റെ യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും പി ജയരാജന്‍ അറിയിച്ചു.

രാജ്യത്തെമ്പാടും ഖാദിയും ഗ്രാമവ്യവസായങ്ങളും സമൂഹത്തില്‍ ഏറ്റവും പിന്നണിയിലുള്ള ആളുകള്‍ക്ക് ആശ്രയമായിട്ടുള്ള പ്രസ്‌ഥാനമാണ്. ഇന്ന് രാജ്യത്തെ ഖാദി വ്യവസായത്തിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പുവരുത്തിയ ഏക സംസ്‌ഥാനമാണ് കേരളം. അക്കാര്യത്തില്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഫലപ്രദമായിട്ടുള്ള നേതൃത്വം വഹിച്ചതായി അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ഇച്ഛാശക്‌തി കൊണ്ടാണ് താരതമ്യേന കുറഞ്ഞ വേതനം മാത്രം കിട്ടുന്ന തൊഴിലാളിക്ക് നിയമപ്രകാരമുള്ള മിനിമം കൂലി ഉറപ്പു വരുത്തിയിട്ടുള്ളത്. പിന്നണിയില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ചും സ്‌ത്രീകള്‍ക്ക് തൊഴിലവസരം ഉണ്ടാക്കാന്‍ കഴിയുന്ന സ്‌ഥാപനമാണ് ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്.

പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പരിപാടിയും കൂടാതെ, സംസ്‌ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രത്യേക തൊഴില്‍ദാന പദ്ധതി അനുസരിച്ചും തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. അതിനുള്ള ശ്രമങ്ങളാണ് താനടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ നടത്തുകയെന്ന് പി ജയരാജന്‍ പറഞ്ഞു.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി തന്നെ ഒതുക്കാനെന്ന വാദവും അദ്ദേഹം തള്ളി. അഭിമാനത്തോടെയാണ് പദവി ഏറ്റെടുക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. രാവിലെ ഖാദി ബോര്‍ഡ് ആസ്‌ഥാനത്ത് ചുമതലയെടുക്കാനെത്തിയ സിപിഎം സംസ്‌ഥാന സമിതിയംഗം കൂടിയായ പി ജയരാജനെ സെക്രട്ടറി കെഎ രതീഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Most Read:  സംസ്‌ഥാന സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്ക്‌ എടുക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE