പർവേസ് മുഷറഫ് അന്തരിച്ചെന്ന വാർത്ത പിൻവലിച്ച് പാക് മാദ്ധ്യമങ്ങൾ

By Team Member, Malabar News
Former President of Pakistan
Ajwa Travels

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മുൻ പ്രസിഡണ്ടും സൈനിക മേധാവിയുമായ പർവേസ് മുഷറഫ് അന്തരിച്ചെന്ന വാർത്ത പിൻവലിച്ച് പാക് മാദ്ധ്യമങ്ങൾ. ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ ഭാഗത്ത് നിന്നും വിശദീകരണം വന്നതോടെയാണ് മാദ്ധ്യമങ്ങൾ വാർത്തകൾ പിൻവലിച്ചത്.

കൂടാതെ പർവേസ് മുഷറഫ് അന്തരിച്ചെന്ന് വ്യക്‌തമാക്കി സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്‌റ്റുകളും നീക്കം ചെയ്‌തു. രോഗബാധിതനായ അദ്ദേഹം വീട്ടിലുണ്ടെന്ന് പാക് മാദ്ധ്യമ പ്രവര്‍ത്തകനായ വജാഹദ് കാസ്‌മി ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌. ഒപ്പം തന്നെ മുഷറഫിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹത്തിന്റെ കുടുംബവും ആരോഗ്യ സ്‌ഥിതി വിശദീകരിച്ച് പോസ്‌റ്റിട്ടിട്ടുണ്ട്.

അസുഖബാധിതനായി കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹം ആശുപത്രിയിലാണെന്നും, എന്നാൽ വെന്റിലേറ്ററിൽ അല്ലെന്നും കുടുംബം ട്വീറ്റിൽ വ്യക്‌തമാക്കി. കൂടാതെ അവയവയങ്ങളുടെ പ്രവർത്തനം തകരാറിലായതിനാൽ പൂർണ സൗഖ്യം അസാധ്യമായ, തീർത്തും ദുഷ്‌കരമായ ഘട്ടമാണിതെന്നും ട്വീറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

Read also: ജെഡിഎസിന്റെ കൂറുമാറിയുള്ള വോട്ട്; കോൺഗ്രസ് ബിജെപിയെ സഹായിക്കാൻ ശ്രമിക്കുന്നുവെന്ന് കുമാരസ്വാമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE