ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്‌ഥാപിക്കാൻ പാകിസ്‌ഥാൻ; ഇറക്കുമതിക്ക് അനുമതി

By Team Member, Malabar News
india pak
Representational image
Ajwa Travels

ന്യൂഡെൽഹി : ഇന്ത്യയിൽ നിന്നും രാജ്യത്തേക്കുള്ള ഇറക്കുമതി പുനഃസ്‌ഥാപിക്കാൻ അനുമതി നൽകി പാകിസ്‌ഥാൻ. പാകിസ്‌ഥാൻ ധനകാര്യ മന്ത്രി ഹമ്മദ് അസ്ഹർ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. പഞ്ചസാര, പരുത്തി, ചണം എന്നിവയുടെ ഇറക്കുമതിക്കാണ് ഇപ്പോൾ പാകിസ്‌ഥാൻ അനുമതി നൽകിയിരിക്കുന്നത്.

ഇറക്കുമതി പുനഃസ്‌ഥാപിക്കുന്നതിലൂടെ ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പാകിസ്‌ഥാൻ കണക്കുകൂട്ടുന്നത്. എന്നാൽ ഇറക്കുമതി പുനഃസ്‌ഥാപിക്കാൻ പാകിസ്‌ഥാൻ അനുമതി നൽകിയതിനോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിമുഖത കാണിച്ചുകൊണ്ടിരുന്ന പാകിസ്‌ഥാൻ ഇപ്പോഴാണ് വീണ്ടും വ്യാപാര ബന്ധം പുനഃസ്‌ഥാപിക്കാനുള്ള നീക്കങ്ങളുമായി രംഗത്തെത്തിയത്. 2019ൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞത് മുതലായിരുന്നു പാകിസ്‌ഥാൻ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് വിമുഖത കാണിച്ചു തുടങ്ങിയത്.

Read also : റഫാല്‍ വിമാനങ്ങളുടെ നാലാം ബാച്ച് ഇന്ത്യയിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE