ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്‌ഥാൻ പുനസ്‌ഥാപിക്കില്ല

By Staff Reporter, Malabar News
Imran Khan 
Imran Khan
Ajwa Travels

ലാഹോർ: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്‌ഥാപിക്കാനുള്ള സാമ്പത്തികകാര്യ സമിതിയുടെ തീരുമാനം പാകിസ്‌ഥാന്‍ മന്ത്രിസഭ തള്ളി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്‌ഥാപിക്കേണ്ട സാഹചര്യമില്ലെന്നാണ് പാകിസ്‌ഥാന്‍ തീരുമാനം. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാപാരബന്ധം അവസാനിപ്പിച്ചത്.

ഇരുപത് മാസത്തിനു ശേഷം ഇത് പുനസ്‌ഥാപിക്കാൻ പാകിസ്‌ഥാന്‍ ഒരുങ്ങുന്നു എന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് വന്നിരുന്നത്. ആദ്യഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് പരുത്തിയും അടുത്ത ഘട്ടത്തിൽ പഞ്ചസാര ഇറക്കുമതിയും പരിഗണിക്കാനായിരുന്നു തീരുമാനം. എന്നാൽ സാമ്പത്തികകാര്യ സമിതിയുടെ നിർദേശങ്ങൾ സർക്കാർ തള്ളുകയായിരുന്നു.

Read Also: ഹൈദരാബാദിൽ എഐഎംഐഎം നേതാവിനെ വെട്ടിക്കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE