7 വർഷങ്ങൾക്ക് ശേഷം പാലക്കാട്- കാടാമ്പുഴ റൂട്ടിൽ കെഎസ്ആർടിസി; സർവീസ് പുനഃരാരംഭിച്ചു

By Team Member, Malabar News
Case against KSRTC
Representational image
Ajwa Travels

പാലക്കാട് : കഴിഞ്ഞ 7 വർഷമായി നിർത്തി വച്ച പരുതൂർ പഞ്ചായത്തിലൂടെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സർവീസ് പുനഃരാരംഭിച്ചു. പാലക്കാട് നിന്ന് തൃത്താല മണ്ഡലത്തിലെ പരുതൂർ പാലത്തറ–അഞ്ചുമൂല വഴി കാടാമ്പുഴക്കുള്ള കെഎസ്‌ആർടിസി സർവീസാണ് പുനഃരാരംഭിച്ചത്. ബസ് സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാർ സ്‌പീക്കർ എംബി രാജേഷിനെ സമീപിച്ചിരുന്നു.

പരുതൂർ സന്ദർശിക്കാൻ എത്തിയപ്പോഴാണ് സ്‌പീക്കർ എംബി രാജേഷിനോട് നാട്ടുകാർ തങ്ങളുടെ ആവശ്യം അറിയിച്ചത്. തുടർന്ന് അപ്പോൾ തന്നെ അദ്ദേഹം കെഎസ്ആർടിസി അധികൃതരുമായി ബന്ധപ്പെടുകയും, ഒരു സർവീസ് അടിയന്തരമായി പുനഃരാരംഭിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. ഇന്നലെ മുതൽ പരുതൂർ വഴി കെഎസ്ആർടിസി സർവീസ് നടത്തി. പാലക്കാട്- 6.30, പട്ടാമ്പി- 8.15, കാടാമ്പുഴ- 9.40, കാടാമ്പുഴ- 10.10, പട്ടാമ്പി- 11.20, പാലക്കാട്- 13.20 എന്നിങ്ങനെയാണ് സർവീസിന്റെ സമയക്രമം.

Read also : ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 410 പോയിന്റ് ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE