പത്തനംതിട്ടയിൽ ആശ്വാസം; പമ്പയുടെ ഷട്ടറുകൾ അടച്ചു, ജലനിരപ്പ് കുറയുന്നു

By Desk Reporter, Malabar News
Pamba Dam_2020 Aug 10
Representational Image
Ajwa Travels

പത്തനംതിട്ട: ജലനിരപ്പ് പൂർണശേഷിയിലെത്തിയതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തുറന്ന പമ്പാ അണക്കെട്ടിന്റെ ആറു ഷട്ടറുകളും അടച്ചു. ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ അണക്കെട്ടിൽ കേന്ദ്ര ജലകമ്മിഷൻ നിർദ്ദേശിച്ച പരിധിയായ 985 മീറ്റർ കഴിയുന്നതിന് മുമ്പ് ഇന്നലെ തന്നെ മുൻകരുതലിന്റെ ഭാഗമായി വെള്ളം തുറന്നു വിടുകയായിരുന്നു. മഴ കനത്ത ആദ്യഘട്ടത്തിൽ രണ്ട് ഷട്ടറുകൾ മാത്രമാണ് ഉയർത്തിയിരുന്നത്. പിന്നീട് ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം ആറു ഷട്ടറുകൾ 60 സെന്റിമീറ്റർ വരെ ഉയർത്തുകയായിരുന്നു. ഇന്ന് പുലർച്ചെയോടെ ജലനിരപ്പ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഷട്ടറുകൾ അടച്ചു. നിലവിൽ അണക്കെട്ടിൽ 982.80 മീറ്ററാണ് ജലനിരപ്പ്. പമ്പാ നദിയിൽ 40 സെന്റിമീറ്റർ വരെ ജലനിരപ്പുയർന്നേക്കാമെന്ന ആശങ്കയിൽ റാന്നിയിലും ആറന്മുളയിലും പ്രത്യേകസുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഒപ്പം പമ്പയോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശവും നൽകിയിരുന്നു. നിലവിൽ പത്തനംതിട്ട ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലായെന്നാണ് സൂചനകൾ. രണ്ട് വർഷം മുൻപ് ഉണ്ടായ പ്രളയത്തിൽ ഏറ്റവും കൂടുതൽ നഷ്ടങ്ങളുണ്ടായ ജില്ലകളിലൊന്നായിരുന്നു പത്തനംതിട്ട.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE