പന്തീരാങ്കാവ് യുഎപിഎ കേസ്; അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

By Staff Reporter, Malabar News
pantheerankavu UAPA Case
വിജിത്ത് വിജയൻ

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. നാലാം പ്രതി വിജിത്ത് വിജയനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വിജിത്ത് മാവോയിസ്‌റ്റ് സംഘടനകളിലെ സജീവ അംഗമായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

മാവോയിസ്‌റ്റ് രേഖകൾ വിവർത്തനം ചെയ്യുന്നതിനും നിരോധിത സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും വിജിത്ത് പ്രധാന പങ്കുവഹിച്ചതായി എൻഐഎ കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നു. കൂടാതെ അലൻ ഷുഹൈബിനെ സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചതും റിക്രൂട്ട് ചെയ്‌തതും വിജിത്ത് ആണെന്നും കുറ്റപത്രത്തിൽ ഉണ്ട്.

ഇക്കഴിഞ്ഞ ജനുവരി 21നാണ് പന്തീരാങ്കാവ് യുഎപിഎ കേസിൽ വയനാട് സ്വദേശി വിജിത്ത് വിജയനെ എൻഐഎ കൊച്ചി യൂണിറ്റ് അറസ്‌റ്റ് ചെയ്‌തത്‌. എന്‍ജിനീയറിംഗ് ബിരുദധാരിയായ ഇയാൾ കല്‍പ്പറ്റ പുഴമുടി സ്വദേശിയാണ്.

അതേസമയം കഴിഞ്ഞ സെപ്റ്റംബറിൽ അലൻ ഷുഹൈബിനും, താഹ ഫസലിനും വിചാരണക്കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ജനുവരിയിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത്.

Most Read: വാരാന്ത്യ ലോക്ക്ഡൗൺ തുടരും; സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE