മൂന്നാം തവണയും സ്വരാജ് ട്രോഫി നേടി പാപ്പിനിശ്ശേരി പഞ്ചായത്ത്‌

By Staff Reporter, Malabar News
pappinissery-panchayath
Ajwa Travels

കണ്ണൂർ: തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്‌ഥാനത്തോടെ സ്വരാജ് ട്രോഫി നേടുന്ന സംസ്‌ഥാനത്തെ ഏക പഞ്ചായത്തായി പാപ്പിനിശ്ശേരി. 2017-18, 2018-19 വർഷങ്ങളിലും സംസ്‌ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത് പാപ്പിനിശ്ശേരി ആയിരുന്നു. ഈ വർഷത്തോടെ ഹാട്രിക് നേട്ടം കൈവരിച്ച പഞ്ചായത്ത് അഭിമാനമാവുകയാണ്.

ദേശീയതലത്തിൽ മികച്ച പഞ്ചായത്തുകൾക്കുള്ള ജിപിഡിപി അവർഡും ദീനദയാൽ ഉപാധ്യായ പുരസ്‌കാരവും നേടിയിരുന്നു. ആസൂത്രണമികവും വികസന പദ്ധതികളുടെ നടപടിക്രമങ്ങൾ കൃത്യതയോടെ പാലിച്ചതിനുമായിരുന്ന ജിപിഡിപി പുരസ്‌കാരം.

അറവുമാലിന്യം സംസ്‌കരിക്കുന്നതിനുള്ള റെണ്ടറിങ്ങ് പ്ളാന്റ്, ഗോബർധൻ ബയോഗ്യാസ് പ്ളാന്റ്‌ തുടങ്ങിയവ ശ്രദ്ധേയ പദ്ധതികളാണ്‌. തരിശുരഹിത പാപ്പിനിശ്ശേരി, ചേന ഗ്രാമം പദ്ധതി എന്നിവ ശ്രദ്ധനേടി. ചാണകവള സമ്പുഷ്‌ടീകരണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. പാതയോര നവീകരണത്തിന് ജനകീയ കൂട്ടായ്‌മയിൽ പദ്ധതിയൊരുക്കി. കൃത്യതയാർന്ന പ്രവർത്തനത്തോടെയാണ് പഞ്ചായത്ത് ഇക്കുറിയും അവാർഡ് ജേതാക്കളായത്.

Read Also: വലഞ്ഞ് പൊതുജനം; ഇന്ധനവിലയിൽ തുടർച്ചയായി 11ആം ദിവസവും വർധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE