പാരീസ് വിശ്വനാഥനും ബി. ഡി. ദത്തനും രാജാ രവിവര്‍മ പുരസ്‌കാരം

By Staff Reporter, Malabar News
kerala image_malabar news
BD Dutton, Paris Viswanathan
Ajwa Travels

തിരുവനന്തപുരം: ചിത്ര – ശില്‍പ കലാ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാ രവിവര്‍മ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥന്‍, ബി. ഡി. ദത്തന്‍ എന്നിവര്‍ അര്‍ഹരായി. മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

2018 ലെ രാജാ രവിവര്‍മ പുരസ്‌കാരമാണ് പാരീസ് വിശ്വനാഥന് നല്‍കുന്നത്. 2019 ലെ പുരസ്‌കാരത്തിനാണ് ബി. ഡി ദത്തന്‍ അര്‍ഹനായിരിക്കുന്നത്.

ലോകമെമ്പാടും നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ചിത്രകാരനാണ് പാരീസ് വിശ്വനാഥന്‍. ലളിതകലാ അക്കാദമിയുടെ കെ സി എസ് പണിക്കര്‍ പുരസ്‌കാരവും ഇദ്ദേഹം മുന്‍പ് നേടിയിട്ടുണ്ട്. പ്രശസ്‌ത ചിത്രകാരനായ ബി ഡി ദത്തന്‍ കേരള ലളിതകലാ അക്കാദമിയുടെ മൂന്ന് ഭരണ സമിതികളില്‍ നിര്‍വാഹക സമിതി അംഗവും ആയിരുന്നു. ഇദ്ദേഹത്തിന് നേരത്തെ അക്കാദമിയുടെ ഫെല്ലോഷിപ്പും ഏഴ് സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു.

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്‌പരാജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കലാരംഗത്തെ പ്രശസ്‌തരായ കെ. കെ. മാരാര്‍, പ്രൊഫ. അജയകുമാര്‍, അനില ജേക്കബ് എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്.

Read Also: കൊറോണ വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE