പ്രതിപക്ഷം പ്രതിഷേധത്തിൽ തന്നെ; പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്‌ദമാകും

By News Desk, Malabar News
Malabarnews_parliament
Representational image
Ajwa Travels

ഡെൽഹി: പാർലമെന്റ് നടപടികൾ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്‌ദമാകും. ഫോൺ ചോർത്തൽ, ഡെൽഹിയിൽ 9 വയസുകാരി കൊല്ലപ്പെട്ടത്, വിലക്കയറ്റം, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

ഫോൺ ചോർത്തൽ വിഷയം സഭ ചർച്ച ചെയ്യണമെന്ന ആവശ്യം അംഗികരിക്കാതെ പാർലമെന്റ് നടപടികളോട് സഹകരിക്കില്ലെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഈ വിഷയത്തിൽ നടുത്തളത്തിലിറങ്ങിയ 6 തൃണമൂൽ അംഗങ്ങളെ രാജ്യസഭാ ചെയർമാൻ ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു.

അതേസമയം ഇരു സഭകളിലും ഇന്നും നിയമ നിർമ്മാണ അജണ്ടകളുമായി സർക്കാർ മുന്നോട്ട് പോകും. ലോകസഭയിൽ സെൻട്രൽ യൂണിവേഴ്‌സിറ്റി ഭേഭഗതി ബില്ലും രാജ്യസഭയിൽ ഡെൽഹിയിലെ വായു മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട ബില്ലുമാകും നിയമ നിർമ്മാണ അജണ്ടയിൽ പ്രധാനം.

Also Read: കോവിഡ്; ലോകത്ത് 20.9 കോടിയിലേറെ രോഗബാധിതർ; മരണസംഖ്യയും കുതിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE