നിലമ്പൂരില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു

By News Desk, Malabar News
MalabarNews_Kerala_oonu
Representation Image
Ajwa Travels

മലപ്പുറം: നിലമ്പൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘വിശപ്പ് രഹിത കേരളം പദ്ധതി’യില്‍ ഉള്‍പ്പെടുത്തിയാണ് ഹോട്ടല്‍ ആരംഭിച്ചത്. ഊണിന് 20 രൂപയും പാഴ്സലിന് 25 രൂപയുമാണ് നിരക്ക്.

കുടുംബശ്രീ പ്രവര്‍ത്തകരാണ് ജനകീയ ഹോട്ടലിലെ ജീവനക്കാര്‍. ഹോട്ടലിനായി 2020-21 വാര്‍ഷിക പദ്ധതിയില്‍ ഏഴ് ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. നഗരസഭാ ഓഫീസ് വളപ്പിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടലിന്റെ ഉദ്ഘാടനം ആര്യാടന്‍ മുഹമ്മദ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എ.ഗോപിനാഥ്, മുംതാസ് ബാബു, ഷേര്‍ലി ടീച്ചര്‍, പാലോളി മെഹബൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE