പിസി ജോർജ് വാപോയ കോടാലി; പരിഹസിച്ച് എഎൻ ഷംസീർ

By Staff Reporter, Malabar News
AN-Shamseer
Ajwa Travels

തിരുവനന്തപുരം: പിസി ജോർജ് വാപോയ കോടാലിയാണെന്നും ഇനിയെങ്കിലും പ്രായത്തിന്റെ പക്വത കാണിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും എഎൻ ഷംസീർ എംഎൽഎ. ജോർജ് തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഒരു ഫാക്റ്ററേയല്ല. എൽഡിഎഫ് തികഞ്ഞ ആത്‌മ വിശ്വാസത്തിലാണ്. തൃക്കാക്കരയുടെ വികസന പിന്നാക്കാവസ്‌ഥ മാറ്റാൻ ജനങ്ങൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യും.

ഇത്തവണ ജോ ജോസഫ് നൂറാമനായി എൽഡിഎഫിന്റെ ട്രഷറി ബെഞ്ചിലുണ്ടാവും. വികസന പിന്നാക്കാവസ്‌ഥയും ദേശീയ സാഹചര്യങ്ങളും എൽഡിഎഫിന് അനുകൂലമാണ്. മനോനില തെറ്റിയ രീതിയിൽ പെരുമാറുന്ന പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളുടെ തലയിൽ പാഞ്ഞു കയറുകയാണെന്നും ഇദ്ദേഹം ആരോപിച്ചു.

ജനവികാരം ബിജെപിക്ക് അനുകൂലമാണെന്നും ഇത്തവണ വിജയം ഉറപ്പാണെന്നും ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. പിസി ജോർജ് പറയുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുകളെയും ക്രൈസ്‌തവരെയും ഇസ്ളാംമത ഭീകരവാദികൾ ലക്ഷ്യം വെച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ അറിയിച്ചു.

Read Also: ഇറക്കുമതിയിലൂടെ കൽക്കരി ക്ഷാമം പരിഹരിക്കാൻ ഒരുങ്ങി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE