കർഷക സമരം ശക്‌തമാകുന്നു; തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകരുടെ മാർച്ച്‌ ഇന്ന്

By Staff Reporter, Malabar News
farmers-protest-newdelhi
Ajwa Travels

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭം ശക്‌തമാകുന്നു. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകർ ഇന്ന് ഡെൽഹിയിൽ മാർച്ച് നടത്തും. ഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ നിന്നും പാർലമെന്റിലേക്കാണ് ഇവർ മാർച്ച് നടത്തുക. അതേസമയം, ജന്തർമന്തറിൽ നടന്നുവരുന്ന കിസാൻ പാർലമെന്റ് ഇന്നും തുടരും.

മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുക, ഉൽപന്നങ്ങൾക്ക് താങ്ങു വിലയും സംഭരണവും നിയമപരമായി ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി ബില്ല് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. ഇതോടൊപ്പം സംസ്‌ഥാനത്തിന്റെ പ്രത്യേക ആവശ്യങ്ങൾ കൂടി ഉന്നയിച്ചു കൊണ്ടുള്ള നിവേദനം രാഷ്‌ട്രപതിക്ക് നൽകുമെന്നും കർഷക നേതാക്കൾ അറിയിച്ചു.

Read Also: പെഗാസസ്; പട്ടികയിൽ ജസ്‌റ്റിസ്‌ അരുൺ മിശ്രയുടെ പേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE