വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി

By Staff Reporter, Malabar News
MALABARNEWS-AIRLINES
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ വിമാന കമ്പനികള്‍ക്ക് ആശ്വാസമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള അനുമതി നല്‍കിയ മന്ത്രാലയത്തിന്റെ തീരുമാനം കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറക്കും.

നിലവില്‍ കോവിഡിന് മുന്‍പ് ഉണ്ടായിരുന്നതിന്റെ 60 ശതമാനം സര്‍വീസുകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇത് 70 ശതമാനമാക്കി ഉയര്‍ത്താനാണ് മന്ത്രാലയം തീരുമാനിച്ചത്.

ഇതോടെ ആഴ്‌ചയില്‍ 2100 അധിക സര്‍വീസുകള്‍ രാജ്യത്തിനകത്ത് നടത്താന്‍ വിമാനക്കമ്പനികള്‍ക്ക് സാധിക്കും. ദീപാവലിക്ക് മുന്‍പു വന്ന തീരുമാനം യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്കും ഒരുപോലെ ഗുണകരമാണ്. ആഭ്യന്തര യാത്രക്കാര്‍ക്ക് കൂടുതല്‍ കാത്തു നില്‍ക്കാതെ തന്നെ തങ്ങളുടെ യാത്ര നടത്താന്‍ ഇത് സഹായിക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് അവസാനം നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ മെയ് 25നാണ് വീണ്ടും ആരംഭിച്ചത്. അതിന് ശേഷം നിയന്ത്രണങ്ങളോടെ ആയിരുന്നു പ്രവര്‍ത്തനം. പുതിയ തീരുമാനം ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് വിമാന കമ്പനികളുടെ പ്രതീക്ഷ.

Read: കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍; കര്‍ഷകര്‍ ഇന്ന് യോഗം ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE