സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള അനുമതി റദ്ദാക്കണം; ക്രൈംബ്രാ‌ഞ്ചിന് എതിരെ ഇഡി കോടതിയിൽ

By Staff Reporter, Malabar News
enforcement-directorate
Representational Image
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാ‌ഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇഡി ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക. രണ്ട് ദിവസം സന്ദീപിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകിയിട്ടുള്ളത്.

ഇഡി കേസിൽ റിമാൻഡിലുള്ള പ്രതിയെ ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കുമ്പോൾ അപേക്ഷയുടെ പകർപ്പ് എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റിന് കൈമാറണം. എന്നാൽ ഇഡിയിൽ നിന്ന് ഇത് മറച്ച് വെച്ചാണ് ചോദ്യം ചെയ്യാൻ അനുമതി വാങ്ങിയത്. ഇത് കോടതിയെ കബളിപ്പിക്കലാണെന്നും ഇഡി വാദിക്കുന്നു. സന്ദീപ് നായരെ ഇന്നലെ ക്രൈംബ്രാ‌ഞ്ച് ചോദ്യം ചെയ്‌തിരുന്നു.

Read Also: ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE