ട്രയല്‍ റണ്ണിനൊരുങ്ങി പേട്ട- എസ്എന്‍ ജംഗ്ഷന്‍ മെട്രൊ റെയില്‍പാത

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: കൊച്ചി മെട്രൊയുടെ പേട്ടമുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള റെയില്‍ പാത ട്രയല്‍ റണ്ണിന് സജ്‌ജമായി. വടക്കേകോട്ട, എസ്എന്‍ ജംഗ്ഷന്‍ സ്‌റ്റേഷനുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്താനാണ് താല്‍ക്കാലികമായി നിശ്‌ചയിച്ചിരിക്കുന്നത്. മെട്രൊ പാത എസ്എന്‍ ജംഗ്ഷന്‍ വരെ എത്തുന്നതോടെ മൊത്തം സ്‌റ്റേഷനുകളുടെ എണ്ണം 22ല്‍ നിന്ന് 24 ആകും.

കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റര്‍ നീളമുള്ള പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ളത്. ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് ഡെല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷനായിരുന്നു.

2019 ഒക്‌ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്നുള്ള ലോക്ക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെഎംആര്‍എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

പൈലിങ് നടത്തി 27 മാസങ്ങള്‍ക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൊത്തം നിര്‍മാണ ചിലവ് 453 കോടി രൂപയാണ്. സ്‌റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്‌ഥലം ഏറ്റെടുക്കലിന് 99 കോടി രൂപയാണ് ചിലവഴിച്ചത്.

Most Read: അങ്കണവാടികള്‍ തിങ്കളാഴ്‌ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE