ഫൈസർ വാക്‌സിൻ; യുഎഇയിൽ കുട്ടികൾക്ക് നൽകുന്നതിൽ തീരുമാനം അടുത്ത മാസം

By Team Member, Malabar News
UAE News
Ajwa Travels

അബുദാബി: 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകുന്നതിനുള്ള തീരുമാനം യുഎഇയിൽ ഒക്‌ടോബർ മാസത്തോടെ ഉണ്ടാകുമെന്ന് റിപ്പോർട്. കുട്ടികളിൽ വിതരണം ചെയ്യുന്നതിനുള്ള അന്തിമ പഠനം അനുകൂലമായാൽ അടുത്ത മാസം ആദ്യം തന്നെ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് നിലവിൽ 6 മാസം മുതൽ 5 വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച അന്തിമ പഠനം നടക്കുകയാണെന്ന് കമ്പനി വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇതിന്റെ റിപ്പോർട് ഒക്‌ടോബറിൽ ലഭിക്കും. ഈ പ്രായത്തിനിടയിലുള്ള കുട്ടികളിൽ സുരക്ഷയും കാര്യക്ഷമതയും ഉറപ്പ് വരുത്താൻ സാധിച്ചാൽ നവംബറോടെ വാക്‌സിൻ വിതരണത്തിനുള്ള അപേക്ഷ നൽകുമെന്നും കമ്പനി അറിയിച്ചു.

വാക്‌സിന്റെ പഠന വിവരങ്ങൾ പരിശോധിച്ച ശേഷം യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുക. 4 മുതൽ 6 ആഴ്‌ച വരെയാണ് ഇതിന് സമയമെടുക്കുന്നത്. തുടർന്ന് വിവിധ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയം അനുമതി നൽകുകയും ചെയ്യും.

Read also: 700 രൂപയ്‌ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് സുലഭം; മഞ്ചേരിയിലെ ലാബുകളിൽ പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE