700 രൂപയ്‌ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് സുലഭം; മഞ്ചേരിയിലെ ലാബുകളിൽ പരിശോധന

By News Desk, Malabar News
covid test
Ajwa Travels

മഞ്ചേരി: കോവിഡ് ബാധിച്ചവർക്കും നാട്ടിലില്ലാത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് സുലഭമായി ലഭിക്കുന്നു. സ്രവപരിശോധനയില്ലാതെ സർക്കാർ അംഗീകൃത ലാബിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കാൻ 700 രൂപ മാത്രം നൽകിയാൽ മതി. ദിവസേന ഒട്ടേറെ കോവിഡ് രോഗികൾ എത്തുന്ന മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിന് മുന്നിലാണ് രോഗികളെ കാണാതെ പോലും നൂറുകണക്കിന് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നൽകുന്ന ലാബ് പ്രവർത്തിക്കുന്നത്.

മഞ്ചേരി മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തിന് എതിർവശത്താണ് ലാബ്. വഴിയിലൂടെ പോകുന്നവരോടെല്ലാം കോവിഡ് പരിശോധന വേണോ എന്ന് ചോദിക്കാൻ ലാബിന് മുന്നിൽ ജീവനക്കാരെയും ഏർപ്പെടുത്തിയിട്ടുണ്ട്. ആധാർ കാർഡിന്റെ കോപ്പിയും 700 രൂപയുമുണ്ടെങ്കിൽ ഇവിടെ നിന്ന് പരിശോധനയില്ലാതെ തന്നെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കും.

ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ ആരോഗ്യവകുപ്പ് നടപടിയുമായി രംഗത്തെത്തി. മഞ്ചേരിയിലെ ലാബുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന നടക്കുകയാണ്. കൃത്രിമം കാണിച്ചതുൾപ്പടെയുള്ള ലാബുകളിലാണ് പരിശോധന. ഇവിടങ്ങളിൽ നിന്ന് രേഖകളും പിടിച്ചെടുത്തു.

കോവിഡിനെ പ്രതിരോധിക്കാൻ സർക്കാരും ജനങ്ങളും ആരോഗ്യവകുപ്പും കഴിഞ്ഞ ഒന്നര വർഷമായി പരിശ്രമിക്കുകയാണ്. ഈ നീക്കങ്ങളെ തകർത്തെറിയുകയാണ് ഇത്തരം ലാബുകളെന്നാണ് പൊതുഅഭിപ്രായം.

Also Read: അഭിഭാഷകയായി ആൾമാറാട്ടം; സെസിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE