അബുദാബി: 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ അനുമതി നൽകി യുഎഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇപ്പോൾ ഫൈസർ വാക്‌സിന് അനുമതി നൽകിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുഎഇയിൽ കുട്ടികൾക്ക് ലഭ്യമാകുന്ന രണ്ടാമത്തെ വാക്‌സിനാണ് ഫൈസർ.
3 വയസിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാമും, 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിനും നൽകാനാണ് നേരത്തെ അധികൃതർ അനുമതി നൽകിയിരുന്നത്. തുടർന്നാണ് ഇപ്പോൾ 5 വയസിന് മുകളിൽ ഉള്ളവർക്ക് കൂടി ഫൈസർ നൽകാൻ അനുമതി നൽകിയത്.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിൽ നിന്നും, ക്ളിനിക്കുകളിൽ നിന്നും വാക്‌സിൻ ലഭ്യമാകും. ദുബായിലുള്ള ആളുകൾ ഡിഎച്ച്എ ആപ് വഴി ബുക്ക് ചെയ്യണം. അബുദാബിയിലും മറ്റ് എമിറേറ്റിലുമുള്ള ആളുകൾ സേഹ ആപ്പീലൂടെയോ, 80050 എന്ന നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
Read also: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 10,423 രോഗബാധിതർ