ഫാര്‍മസിസ്‌റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്‌ക്ക് കരുത്ത്; മന്ത്രി വീണാ ജോര്‍ജ്

By Staff Reporter, Malabar News
veena-george
ആരോഗ്യമന്ത്രി വീണ ജോര്‍ജ്
Ajwa Travels

തിരുവനന്തപുരം: ഫാര്‍മസിസ്‌റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്‌ക്ക് കരുത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ 25 ലോക ഫാര്‍മസിസ്‌റ്റ് ദിനാചരണത്തിന്റെ പശ്‌ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്‌താവന.

ആഗോള തലത്തില്‍ തന്നെ ആരോഗ്യ പരിപാലന മേഖലയില്‍ മൂന്നാം സ്‌ഥാനത്ത് നില്‍ക്കുന്നവരാണ് ഫാര്‍മസിസ്‌റ്റ് വിഭാഗം. പക്ഷെ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഫാര്‍മസിസ്‌റ്റ് വിഭാഗത്തെ പൊതുജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് സെപ്റ്റംബര്‍ 25ന് ലോക ഫാര്‍മസിസ്‌റ്റ് ദിനമായി ആഘോഷിക്കുന്നത്. ഔഷധ ഗവേഷണം, നിര്‍മാണം മുതല്‍ വിതരണം വരെയുള്ള എല്ലാ മേഖലകളിലും വിദഗ്‌ധരായ ഇവര്‍ പൊതുജനരോഗ്യ പരിപാലന രംഗത്ത് വലിയ സേവനമാണ് നടത്തുന്നത്; മന്ത്രി പറഞ്ഞു.

പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്നവര്‍ എന്ന നിലയിലും ആന്റി ബയോട്ടിക്കുകളുടെ നിര്‍മാണം മുതല്‍ വിതരണം വരെയുള്ള പ്രവര്‍ത്തനങ്ങളിന്‍ നേതൃത്വം വഹിക്കുന്നവര്‍ എന്ന നിലയിലും ഫാര്‍മസിസ്‌റ്റുകള്‍ക്ക് സര്‍ക്കാരിന്റെ ആന്റിബയോട്ടിക് റെസിസ്‌റ്റന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സംഭാവനകള്‍ ചെയ്യുവാന്‍ കഴിയുമെന്നും മന്ത്രി വ്യക്‌തമാക്കി.

കൂടാതെ മരുന്നുകള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനം, മരുന്നുകളും ആഹാര പദാര്‍ഥങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം, മരുന്നുകളുടെ ദൂഷ്യ ഫലങ്ങള്‍, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്‌തമായ അറിവുള്ളവരാണ് ഫാര്‍മസിസ്‌റ്റുകള്‍ എന്നും മന്ത്രി പറഞ്ഞു.

Most Read: സിവില്‍ സര്‍വീസ് പരീക്ഷാഫലം: ശുഭം കുമാറിന് ഒന്നാംറാങ്ക്; ആറാംറാങ്ക് മലയാളിക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE