ഖത്തര്‍: രാജ്യാന്തര മാദ്ധ്യമമായ അല്‍ജസീറയിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ ഐഫോണുകള്‍ ഹാക്ക് ചെയ്‌തതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന മാല്‍വെയര്‍ ഉപയോഗിച്ച് 36 സ്വകാര്യ ഫോണുകള്‍ ഹാക്ക് ചെയ്‌തതായാണ് വെളിപ്പെടുത്തല്‍. തീവ്രവാദവും കുറ്റകൃത്യങ്ങളും കണ്ടെത്താനും തടയാനും സര്‍ക്കാര്‍ ഏജന്‍സികളെ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനിയാണ് എന്‍എസ്ഒ.
ടൊറന്റോ ആസ്‌ഥാനമായുള്ള സിറ്റിസണ്‍ ലാബിലെ ഗവേഷകരാണ് വെളിപ്പെടുത്തലിനു പിന്നില്‍. ‘കിസ്‍മെറ്റ്’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ചാര ശൃംഖല ഉപയോഗിച്ചാണ് ഫോണുകള്‍ ഹാക്ക് ചെയ്‌ത് വിവരങ്ങള്‍ ചോര്‍ത്തിയതെന്നു ഗവേഷകര്‍ പറയുന്നു. മാദ്ധ്യമ പ്രവര്‍ത്തരുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇത് ദുരുപയോഗം ചെയ്‌തുവെന്നുമാണ് റിപ്പോര്‍ട്ട്.
Read also: ബ്രിട്ടനിലെ അതിവേഗ വൈറസ് ഇറ്റലിയിലും; ലോകം അതീവ ജാഗ്രതയില്‍